കൊല്ലം: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കായംകുളം പുതുപ്പള്ളി പുന്നുൾ പിസ്കയിൽ ജിനു (37) ആണ് പൊലീസിന്റെ പിടിയിലായത്. വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം വെസ്റ്റ് കോട്ടക്കകം വാർഡിൽ ജുഗുനിന്റെ മിനി ലോറി വാടകയ്ക്ക് വാങ്ങുകയും മറിച്ചു വിൽപന നടത്തുകയും ആയിരുന്നു.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
കബളിക്കപ്പെട്ടെന്ന് മനസിലാക്കിയ വാടക ഉടമ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയുമായിരുന്നു. ഇയാൾക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പിന് പാലാരിവട്ടം, കായംകുളം സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.
കൊല്ലം എസിപി എ.അഭിലാഷിന്റെ നിർദ്ദേശാനുസരണം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ്, ഓമനകുട്ടൻ എസ് സിപിഒ മാരായ ഷമീർ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments