KollamNattuvarthaLatest NewsKeralaNews

വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​നം മ​റി​ച്ച് വി​ൽ​ക്കാ​ൻ ശ്രമം : യുവാവ് പിടിയിൽ

കാ​യം​കു​ളം പു​തു​പ്പ​ള്ളി പു​ന്നു​ൾ പി​സ്കയി​ൽ ജി​നു (37) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​നം മ​റി​ച്ച് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി പു​ന്നു​ൾ പി​സ്കയി​ൽ ജി​നു (37) ആ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാണ് കേസിനാസ്പദമായ സംഭവം. കൊ​ല്ലം വെ​സ്റ്റ് കോ​ട്ട​ക്ക​കം വാ​ർ​ഡി​ൽ ജു​ഗു​നി​ന്‍റെ മി​നി ലോ​റി വാ​ട​ക​യ്ക്ക് വാ​ങ്ങു​ക​യും മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ക​യും ആ​യി​രു​ന്നു.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

കബളിക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ വാ​ട​ക ഉ​ട​മ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന്, പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​വു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പി​ന് പാ​ലാ​രി​വ​ട്ടം, കാ​യം​കു​ളം സ്റ്റേ​ഷ​നി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

കൊ​ല്ലം എ​സി​പി എ.​അ​ഭി​ലാ​ഷി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വെ​സ്റ്റ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, ഓ​മ​ന​കു​ട്ട​ൻ എ​സ് സി​പി​ഒ മാ​രാ​യ ഷ​മീ​ർ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button