Latest NewsNewsLife StyleHealth & Fitness

തുടർച്ചയായി കാപ്പി കുടി ശീലമുള്ളവർ അറിയാൻ

ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക എന്നത്. പിന്നീട് പ്രഭാതഭക്ഷത്തിന്റെ കൂടെയും വെറുതെ ഇരിക്കുമ്പോഴും ഒക്കെ കാപ്പി കുടിക്കുക എന്നത്. എന്നാല്‍, കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത്.

തുടര്‍ച്ചയായി കാപ്പി കുടിക്കുന്നത് വെറും വയറ്റിലെ കാപ്പികുടി അസിഡിറ്റി കൂടാന്‍ കാരണമാകുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. ഡികോഫിനേറ്റഡ് കാപ്പിയാണെങ്കിലും അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. ഇത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ ജലാംശം കുറയാന്‍ കാപ്പികുടി കാരണമാകുന്നു. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം കാപ്പിയിലെ കഫീനാണ്.

Read Also :  വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്

കഫീന്റെ അളവ് വര്‍ദ്ധിച്ചാല്‍ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛര്‍ദ്ദിക്കാന്‍ തോന്നും. വിറയല്‍, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീന്‍ തന്നെ. ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ നാം കാപ്പി കുടിക്കാറുണ്ട്. എന്നാല്‍, ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. രക്തസമ്മര്‍ദം കൂടാനും കാപ്പി ഒരു കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button