ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ രണ്ടാംസ്ഥാനം വെനസ്വേലയുടെ അമാൻഡ ഡുഡമലും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കിന്റെ ആൻഡ്രീന മാർട്ടീനസും സ്വന്തമാക്കി.
ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദിവിത റായ് ആദ്യ പതിനാറിൽ ഇന്ത്യ ഇടം നേടി. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2021ൽ മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന ഹർനാസ് സന്ധു, ആർബണി ഗബ്രിയേലിന് കിരീടം അണിയിച്ചു.
യുഎസ്സിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണിൽ നിന്നുള്ള ഫാഷൻ ഡിസൈനറാണ് ഇരുപത്തിയെട്ടുകാരിയായ ആർബണി. അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈൻസ് വംശജനുമാണ്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ചോദ്യോത്തര വേളയിൽ ഫാഷനെ നല്ല കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആർബോണി സംസാരിച്ചത്.
മിസ് യൂണിവേഴ്‌സ് പട്ടം നേടിയാൽ സ്വന്തം തുണിത്തരങ്ങൾ ഉണ്ടാകുമ്പോൾ മലിനീകരണം പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്നും റിസൈക്കിൾഡ് ഉപകരണങ്ങൾ ആയിരിക്കും ഉപയോഗിക്കുകയെന്നും ചോദ്യോത്തര വേളയിൽ ആർബണി പറഞ്ഞു.
Post Your Comments