കാഠ്മണ്ഡു: വിമാന ദുരന്തത്തിന് പിന്നാല പൊഖാറ വിമാനത്താവളം ആഗോളത്തലത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്തര
സര്‍വീസ് ആരംഭിച്ച് പതിനഞ്ചാം ദിനത്തിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയായിരുന്നു കഴിഞ്ഞ ജനുവരി ഒന്നിന് ഉദ്ഘാടനം ചെയതത്. ചൈനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Read Also: അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചൈനയുടെ വ്യാപാര സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന നടപ്പാക്കുന്ന ബൃഹത് പദ്ധതിയായ ബിആര്‍ഐയുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചൈന-നേപ്പാള്‍ നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവള നിര്‍മ്മാണത്തില്‍ ചൈന പങ്കാളി ആയത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വായ്പയാണ് ചൈന നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ബലുവത്തുറില്‍ വെച്ച് നടന്ന ചടങ്ങില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയും അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ഡൂബയും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൈനീസ് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു ചൈനയുടെ അവകാശവാദം
Post Your Comments