Latest NewsIndiaNews

ലിഫ്റ്റ് അപകടം: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജിത് പവാർ

ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ചായിരുന്നു ലിഫ്റ്റ് അപകടം ഉണ്ടായത്. അജിത് പവാറും മറ്റ് മൂന്ന് പേരുമാണ് ലിഫ്റ്റിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.

Read Also: ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു, വിവാഹമോചനത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അർച്ചന കവി

ഹർദിക് ആശുപത്രിയിൽ വച്ച് ലിഫ്റ്റിൽ കയറിയപ്പോൾ നാലാം നിലയിൽ നിന്നും ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, പൂനെയിലെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്ന് അജിത് പവാർ വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരുടെ പിൻഗാമികൾ: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button