Latest NewsNewsIndia

‘ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ന്ന​തിൽ ഇ​ന്ത്യ ഒ​രി​ക്ക​ൽ ഖേ​ദി​ക്കും’: അമർത്യ സെൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഒന്നാണ് മോദി സർക്കാർ എന്ന് അദ്ദേഹം ആരോപിച്ചു. മോഡി സർക്കാർ സ്വന്തം ആളുകളോട് പോലും വളരെ മോശമായ രീതിയിൽ ആണ് പെരുമാറുന്നതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. മോദി സർക്കാരിന്റെ മുസ്‌ലിംകളോടുള്ള പെരുമാറ്റവും പാർലമെന്റിന്റെ ഇരുസഭകളിലും മുസ്‌ലിം എം.പികളില്ലാത്തതും അംഗീകരിക്കാനാവാത്ത പ്രാകൃത രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ന്ന​തിൽ ഇ​ന്ത്യ ഒ​രി​ക്ക​ൽ ഖേ​ദി​ക്കുമെന്നാണ് സെൻ പറയുന്നത്. ദി വയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളെ ആക്രമിക്കുകയും ഹിന്ദുക്കൾ ഒരു രാഷ്ട്രം രൂപീകരിക്കുന്നു എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് മോദി സർക്കാർ എന്നും അദ്ദേഹം ആരോപിച്ചു.

‘ഇന്ത്യ എല്ലായ്‌പ്പോഴും ഒരു ബഹു-വംശീയ രാജ്യമാണ്. മോദി സർക്കാരിന്റെ കമ്മ്യൂണിറ്റേറിയൻ, ഭൂരിപക്ഷ നയങ്ങൾ ഇന്ത്യയെ ഇല്ലാതാക്കുന്നു. ഇത് രാജ്യത്തിന്റെ ഒരു ഭാഗത്തിന്റെ തകർച്ചയാണ്. ദേശീയ ദുരന്തം എന്ന് തന്നെ പറയാം. ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ മുൻവിധി വളരുകയാണ്. മുസ്‌ലിംകൾ രണ്ടാംതരം പൗരന്മാരായി മാറുന്നു. വ്യത്യസ്ത ഘടകങ്ങളുള്ള ഒരു രാഷ്ട്രത്തെ ഞാൻ ഭയപ്പെടുന്നു. പെട്ടെന്ന് ഒരു വിനാശകരമായ ഒറ്റപ്പെടൽ അവസ്ഥയിലാണ് നാമുള്ളത്. ന്യൂനപക്ഷങ്ങളോടുള്ള മോശമായ പെരുമാറ്റം രാജ്യത്തിന്റെ പ്രധാന വിഡ്ഢിത്തങ്ങളിലൊന്നാണ്. മുസ്‌ലിംകളോടുള്ള ഈ പെരുമാറ്റം രാജ്യത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും അപകീർത്തിപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നതാണ്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button