Latest NewsFootballNewsSports

മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്.

ജാക്ക് ഗ്രീലിഷിന്റെ വകയായിരുന്നു സിറ്റിയുടെ ഏക ഗോള്‍. ജയത്തോടെ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 18 മത്സരങ്ങളില്‍ 38 പോയിന്റാണ് യുണൈറ്റഡിന്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള സിറ്റി 39 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു.

രണ്ടാം പകുതിയിലെ 60-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്റെ അസിസ്റ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. റിയാദ് മെഹ്‌റസില്‍ നിന്ന് യുണൈറ്റഡിന്റെ ബോക്‌സില്‍ വച്ച് പന്ത് വാങ്ങിയ ഡി ബ്രൂയ്ന്‍ സെക്കന്‍ഡ് പോസ്റ്റിലേക്ക് പന്ത് മറിച്ചുകൊടുത്തു. ബോക്സിലേക്ക് ഓടിവന്ന് ഉയര്‍ന്ന് ചാടിയ ഗ്രീലിഷ് മികച്ചൊരു ഹെഡിലൂടെ പന്ത് ഗോള്‍വര കടത്തി.

Read Also:- ‘ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ന്ന​തിൽ ഇ​ന്ത്യ ഒ​രി​ക്ക​ൽ ഖേ​ദി​ക്കും’: അമർത്യ സെൻ

എന്നാല്‍, 78-ാം മിനിറ്റില്‍ യുണൈറ്റഡ് ഗോൾ മടക്കി. കസെമിറോയുടെ കാലിൽ നിന്ന് പന്ത് സ്വീകരിച്ച ബ്രൂണോ സമനില ഗോൾ നേടി. 82-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ വിജയഗോളുമെത്തി. അര്‍ജന്റൈന്‍ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോയാണ് ഗോളിന് വഴിയൊരുക്കിയത്.

ഇടത് വിംഗില്‍ നിന്ന് യുവതാരം നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ റാഷ്‌ഫോര്‍ഡ് കാലുവച്ചു. തുടർന്ന്, നിരവധി തവണ യുണൈറ്റഡ് ഗോൾ മുഖത്തേക്ക് സിറ്റി താരങ്ങൾ ഇരച്ചുകയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button