Latest NewsIndiaNews

തമിഴ്‌നാട്ടില്‍ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി

ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അടിച്ചുവീഴ്ത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്‌നേഷ്, തമിഴരശന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Read Also: യാത്രാ വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണ് വന്‍ ദുരന്തം, നിരവധി പേര്‍ മരിച്ചു: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം. മുന്‍പ് പത്തിലധികം പേരെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button