തിരുവനന്തപുരം : 40000 പേര്‍ക്ക് കളികാണാനാവുന്ന കാര്യവട്ടത്ത് വിറ്റുപോയത് പതിനായിരത്തില്‍ താഴെ മാത്രം. ഇതോടെ, ഗാലറിയിലെ നാലില്‍ മൂന്ന് സീറ്റുകളും കാലിയാവുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.
കോര്‍പ്പറേഷന്‍ വിനോദ നികുതിയില്‍ വര്‍ദ്ധനവരുത്തിയതും, ഇതിനെ കുറിച്ചുള്ള പ്രതികരണത്തില്‍ കായിക മന്ത്രി പട്ടിണിപ്പാവങ്ങള്‍ ടിക്കറ്റെടുത്ത് കളികാണേണ്ട എന്ന് പ്രതികരിച്ചതുമാണ് വിവാദമായത്. പേ ടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നും വാങ്ങാനാവും.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യയ്ക്ക് റിസര്‍വ് ബെഞ്ചിലെ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള മത്സരമാണിത്. ട്വന്റി ട്വന്റി പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാര്‍ യാദവ് ഉള്‍പ്പടെയാണ് ഇന്ത്യയുടെ റിസര്‍വ് ബെഞ്ചിലുള്ളത്. അതേസമയം ശ്രീലങ്കയ്ക്ക് ഇത് പരമ്പരയില്‍ ഒരു വിജയത്തിന്റെയെങ്കിലും ആശ്വാസവുമായി മടങ്ങാനുള്ള അവസരമാണ്.
Post Your Comments