മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം ഡിഗ്രി സെൽഷ്യസാണ് ജബൽ ഷംസ് മലനിരകളിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില.
വടക്കുകിഴക്കൻ ഒമാനിലെ നഗരമായ സൈഖിൽ 8.4 ഡിഗ്രി സെൽഷ്യസാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിദിയയിൽ 11.3 ഡിഗ്രി സെൽഷ്യസ്, സമൈലിൽ 11.7 ഡിഗ്രി സെൽഷ്യസ്, നിസ്വയിൽ 11.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് അന്തരീക്ഷ താപനില. മിർബാത്തിലാണ് ഒമാനിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 29.8 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില.
Read Also: ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്
Post Your Comments