വർക്ക് ഫ്രം ഹോം പൂർണമായും നിർത്തലാക്കാനൊരുങ്ങി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. നിലവിൽ, വർക്ക് ഫ്രം ഹോം തുടരുന്ന മുഴുവൻ ജീവനക്കാരോടും അവരുടെ ആവശ്യകത അനുസരിച്ച് ഓഫീസിലേക്ക് മടങ്ങിയെത്താനാണ് ടിസിഎസ് നിർദ്ദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ പൊതുതാൽപര്യം കണക്കിലെടുത്താണ് സ്ഥിരമായ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നത്. 2020-ന് ശേഷം ടിസിഎസിൽ ചേരുകയും, ഔദ്യോഗികമായി ഒരിക്കലും ഓഫീസിൽ നിന്ന് ജോലി ചെയ്തിട്ടില്ലാത്ത ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്നാണ് സൂചന.
2022- ൽ ജീവനക്കാർക്കുള്ള ഔദ്യോഗിക മെയിലിൽ, കമ്പനി തങ്ങളുടെ ജീവനക്കാരോട് ആഴ്ചയിൽ മൂന്ന് ദിവസം അല്ലെങ്കിൽ, അവരുടെ ടീം സൂപ്പർവൈസർ നിശ്ചയിച്ച റോസ്റ്റർ അനുസരിച്ച് ഓഫീസുകളിൽ തിരികെ വരാൻ അറിയിച്ചിരുന്നു. ടിസിഎസിലെ മുതിർന്ന മാനേജർമാർ ഏതാനും നാളുകളായി ഓഫീസിൽ നിന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഓഫീസ് തുടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ടിസിഎസ് തീരുമാനിച്ചിട്ടുണ്ട്.
Also Read: ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങള്‍
Post Your Comments