ലണ്ടന്‍: 15-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോകുന്നത് തീവ്രവാദ ഗ്രൂപ്പില്‍ ചേരാനാണെന്ന് അറിയാമായിരുന്നുവെന്ന് സമ്മതിച്ച് ഷമീമ ബീഗം . ബിബിസി പോഡ്കാസ്റ്റിലാണ് 23 കാരിയായ ഐഎസ് വധു ഇക്കാര്യം സമ്മതിച്ചിരിക്കുന്നത് . തനിക്ക് ഐഎസ് അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും ഷമീമ പറഞ്ഞു.
Read Also: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി
‘ആ സമയത്ത് യുകെ വിടുന്നതില്‍ തനിക്ക് ആശ്വാസം ഉണ്ടായിരുന്നു. ഇനി തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. കിഴക്കന്‍ ലണ്ടനിലെ ബെത്നാല്‍ ഗ്രീനില്‍ നിന്ന് തുര്‍ക്കിയിലൂടെ ഐഎസ് നിയന്ത്രിത പ്രദേശത്തേക്ക് രണ്ടുപേരുമായി യാത്രചെയ്യുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കള്‍, ഇരുവരും പിന്നീട് മരിച്ചു’, ഷമീമ വെളിപ്പെടുത്തി.
‘ഞാന്‍ ഒരു തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ആള് തന്നെയാണ്. പൊതുജനങ്ങള്‍ എന്നെ അപകടകാരിയായി കാണുന്നുവെന്ന് എനിക്കറിയാം . എന്നാല്‍ എന്നെ ഭയക്കേണ്ട കാര്യമില്ല, താനൊരു മോശക്കാരിയല്ല’, ഷമീമ ബീഗം പറഞ്ഞു.
‘ഞാന്‍ ഐഎസിനേക്കാള്‍ വളരെ കൂടുതലായി ചിന്തിക്കുന്ന വ്യക്തിയാണ് , എന്നോടുള്ള പൊതുജനങ്ങളുടെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട് . എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ എന്നോടാണെന്ന് ഞാന്‍ കരുതുന്നില്ല. അത് ഐഎസിനോട് ആണെന്ന് ഞാന്‍ കരുതുന്നു. ഐഎസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് ചിന്തിക്കുന്നു, കാരണം എന്നെ വളരെയധികം മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഐഎസിലേക്ക് പോയി, അത് കഴിഞ്ഞു, അത് അവസാനിച്ചു, ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? ‘ ഷമീമ ചോദിക്കുന്നു
Post Your Comments