Life Style

വന്‍ കുടല്‍ ക്യാന്‍സറിന് കാരണമാകുന്നത് തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും

കുടല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വന്‍കുടലിലോ മലാശയത്തിലോ ഉള്ള ട്യൂമര്‍ എന്ന അസാധാരണ വളര്‍ച്ച ക്യാന്‍സറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

Read Also: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​ക്ക​യ​റി അതിക്രമം : കാ​ർ ത​ക​ർ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ ക്യാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നു. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍.

 

ചൊറിച്ചില്‍ മുതല്‍ വേദന വരെ മലദ്വാരത്തിന് ചുറ്റുമുള്ള പ്രദേശത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പെരി-അനല്‍ ലക്ഷണങ്ങളെന്ന് പറയുന്നു. ഈ ലക്ഷണം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പൈല്‍സ് എന്നറിയപ്പെടുന്ന ഹെമറോയ്ഡുകള്‍ പോലെയുള്ള അവസ്ഥകളിലേക്ക് എത്തിച്ചേരുന്നു.

 

വന്‍കുടല്‍ കാന്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍…

സ്ഥിരമായ വയറുവേദന
ബലഹീനത അല്ലെങ്കില്‍ ക്ഷീണം
പെട്ടെന്ന് ഭാരം കുറയുക.
മലാശയ രക്തസ്രാവം
മലത്തില്‍ രക്തം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button