റിപ്പബ്ലിക് ദിനം പൊടിപൊടിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ വൈവിധ്യമായ ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ജനുവരി 15 മുതൽ ജനുവരി 20 വരെയാണ് റിപ്പബ്ലിക് ഡേ വിൽപ്പന നടക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 14- ന് അർദ്ധരാത്രി തന്നെ ഓഫർ വിൽപ്പനയിലേക്ക് പ്രവേശനം ലഭിച്ചിരുന്നു.
ഇത്തവണ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെയും, സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെയും, സ്മാർട്ട് വാച്ചുകൾക്ക് 75 ശതമാനം വരെയുമാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഫാഷൻ ആൻഡ് ബ്യൂട്ടി അവശ്യസാധനങ്ങൾ, വലിയ വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യസാധനങ്ങൾ എന്നിവയ്ക്കും വമ്പിച്ച വിലക്കിഴിവാണ് നൽകുന്നത്.
Also Read: ഗൂഗിൾ മീറ്റിൽ കിടിലൻ ഫീച്ചർ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ബജാജ് ഫിൻസർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് നോ കോസ്റ്റ് ഇഎംഐ ഇളവുകൾ നേടാൻ സാധിക്കുന്നതാണ്. വിവിധ ബാങ്ക് ഓഫറുകൾക്കൊപ്പം 16,000 രൂപ വരെ എക്സ്ചേഞ്ച് ഇളവുകളും ലഭിക്കും.
Post Your Comments