വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെയും വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. അമിത വണ്ണം കുറയാന്‍ കറ്റാര്‍ വാഴ സഹായിക്കും. സൗന്ദര്യത്തിന് മാത്രമല്ല, വണ്ണം കുറയ്ക്കാനും കറ്റാര്‍ വാഴ വളരെ നല്ലതാണ്.
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേര (കറ്റാര്‍ വാഴ). തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്.
Read Also : ബിസ്ക്കറ്റിന്റെ മറവില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തി : മൂന്ന് പേര്‍ കസ്റ്റഡിയില്‍
കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.
ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.
കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിക്കുകയുമാകാം.
Post Your Comments