Latest NewsNewsBusiness

എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണം, കൂടുതൽ വിവരങ്ങൾ അറിയാം

ചെറുകിട ഇടത്തരം മേഖലയിൽ വരുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും 18 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്

ചെറുകിട ഇടത്തരം മേഖലയിൽ നിർമ്മിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ. നിലവിൽ, ചെറുകിട ഇടത്തരം മേഖലയിൽ വരുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും 18 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. കേരളത്തിലെ ബേക്കറികളിൽ വിൽക്കുന്ന പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ, ഹോട്ടലിൽ വിൽക്കുന്ന പഴംപൊരിക്ക് 5 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. രണ്ട് തരത്തിലുള്ള നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകൾ പരിഹരിക്കണമെന്നും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ വിഭവങ്ങൾക്ക് ജിഎസ്ടി നിരക്ക് ഏകീകരിക്കുന്നതിലൂടെ, ജിഎസ്ടി വരുമാനം പതിന്മടങ്ങാണ് വർദ്ധിക്കുക. നിലവിൽ, വ്യത്യസ്ഥ ജിഎസ്ടി നിരക്കുകൾ ഓരോ മേഖലയ്ക്കും ഏർപ്പെടുത്തിയതിനാൽ ചെറുകിട ഇടത്തരം ഉൽപ്പാദകർ ഒട്ടനവധി തിരിച്ചടികൾ നേരിടുന്നുണ്ട്. മുൻകാല നികുതിയുടെയും പിഴയുടെയും പേരിൽ വൻ തുകയാണ് സർക്കാറിന് അടക്കേണ്ടി വരുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ചെറുകിട ഇടത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത സമ്മർദ്ദമാണ് നൽകുന്നത്.

Also Read: മ​ദ്യ​പാ​ന​ത്തി​നി​ടെ തർക്കം : യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ തലയ്ക്കടിച്ച് കൊ​ല​പ്പെ​ടു​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button