KeralaLatest NewsNews

ഫുട്ബോൾ ഗ്രൗണ്ടിൽ 11 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: കേസെടുത്ത് പൊലീസ് 

തേവയ്ക്കല്‍: എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ 11 കാരനെ ക്രൂരമായി മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ കേസ്. തേവയ്ക്കൽ സ്വദേശി സുനിത അഫ്സലിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തേവയ്ക്കൽ കൊളോട്ടി മൂല മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ സുനിതയുടെ മകനും തേവയ്ക്കൽ സ്വദേശി സഹദ് അബ്ദുൽ സലാമും തമ്മിൽ തർക്കമുണ്ടായിരുന്നു.

കുട്ടികൾ തമ്മിലുള്ള തർക്കത്തിലിടപെട്ട സുനിത തേവയ്ക്കൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ സഹദിന് ചതവുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സഹദിനെ ഡോക്ടർമാർ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. സഹദിന്‍റെ പിതാവിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് സുനിതയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button