കണ്ണൂര്‍: മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ശശി തരൂര്‍ എംപി. ‘ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്. ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ല’, ശശി തരൂര്‍ പറഞ്ഞു.
‘നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വര്‍ഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോള്‍ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നു,’ തരൂര്‍ പറഞ്ഞു.
Post Your Comments