Latest NewsIndiaNews

‘അവൾ ആത്മഹത്യ ചെയ്യില്ല, ശരീരത്തിൽ മുറിവുകളും കണ്ണുകൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്’: രാജശ്രീയുടേത് കൊലപാതകം?

കട്ടക്ക്: കാണാതായ ഒഡീഷയിലെ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ (26) കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം. രാജശ്രീ ആത്മഹത്യ ചെയ്യില്ലെന്നും, മൃതദേഹത്തിൽ ഉള്ള പാടുകൾ സൂചിപ്പിക്കുന്നത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. രാജശ്രീയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ണുകൾക്ക് കേടുപാടുകളും ഉണ്ടായിരുന്നു.

ജനുവരി 11 മുതൽ രാജശ്രീയെ കാണാനില്ലായിരുന്നു. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ തല ടൂർണമെന്റിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുരി ജില്ലയിലെ ക്രിക്കറ്റ് താരം. ടൂർണമെന്റിനായി തിരഞ്ഞെടുത്ത 16 അംഗ ടീമിൽ ഇടം നേടുന്നതിൽ രാജശ്രീ പരാജയപ്പെട്ടിരുന്നു. ഇതിന്റെ വിഷമം യുവതിക്ക് നല്ല രീതിയിൽ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട പലരെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രാജശ്രീയെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണം അസോസിയേഷൻ സിഇഒ സുബ്രത് ബെഹ്‌റ തള്ളി. ക്രിക്കറ്റ് താരത്തിന്റെ വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ബെഹ്‌റ വളരെ സുതാര്യമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button