
മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് അറസ്റ്റിൽ. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യാക്കൂബി(49)നെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2020-ലാണ് കേസിന് ആസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ യാക്കൂബിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി പറയുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു.
Read Also : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രഹസ്യം
വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ ബാബു ജോർജ്, സീനിയർ സി പി ഒ ഷിജു, സനോജ്, കപിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments