Latest NewsKeralaNews

തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂടെ നിൽക്കില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂടെ നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏതെങ്കിലും പ്രവണത അങ്ങനെ എവിടെയെങ്കിലും കണ്ടാൽ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ വിട്ടുവീഴ്ച്ച ചെയ്യാൻ പാർടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു

വിഷയങ്ങൾ പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകും. എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് കൃത്യമായി പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല. പാർട്ടിയുടെ മുന്നിൽ വരുന്ന എല്ലാ വിഷയങ്ങളും പരിശോധിച്ച് നടപടി എടുക്കും. തീയും പുകയും മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: പ്രകൃതി ദുരന്തങ്ങൾ: പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button