IdukkiKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​യ്ക്കു മു​ന്നി​ല്‍ പെട്ട് യുവാക്കൾ : ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്

കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ വ​ള​വ് തി​രി​ഞ്ഞ് വ​ന്ന വാ​ഹ​നം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു

രാ​ജ​കു​മാ​രി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ബൈ​ക്ക് യാ​ത്രക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യ്ക്കു മു​ന്നി​ല്‍ നി​ന്നും യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ചെയ്തത്.

Read Also : ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം, സുപ്രീം കോടതി നോട്ടീസയച്ചു

ഇ​ന്നു രാ​വി​ലെ 6.30-ന് പൂ​പ്പാ​റ​ക്ക് സ​മീ​പം ആ​ന​യി​റ​ങ്ക​ലി​ല്‍ ആണ് സംഭവം. കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ വ​ള​വ് തി​രി​ഞ്ഞ് വ​ന്ന വാ​ഹ​നം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ് ഇ​വ​ര്‍ താഴെ വീ​ണു. ആ​ന ഇ​വ​ര്‍​ക്ക​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

അടുത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യതിനാലാണ് ആ​ന കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ത്തി​നു മു​തി​രാ​തെ പി​ന്തി​രിഞ്ഞത്. ആ​ന​യി​റ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ മൊ​ട്ട വാ​ല​ന്‍ എ​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്നാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button