KeralaCinemaMollywoodLatest NewsNewsEntertainment

‘രാവിലെ എഴുന്നേറ്റാൽ ഞങ്ങൾ പരസ്പരം ദൈവങ്ങളുടെ ഫോട്ടോ അയയ്ക്കും’: വിമർശകരുടെ വായടപ്പിച്ച് വീണ്ടും ഉണ്ണി മുകുന്ദൻ 

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. 2022 ന്റെ തുടക്കത്തിൽ മേപ്പടിയാൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ‘പുരോഗമന സമൂഹ’മെന്ന് സ്വയം വാദിക്കുന്ന ഒരു കൂട്ടം ആളുകളുടെ, സോഷ്യൽ മീഡിയയുടെ ഒക്കെ സൈബർ ആക്രമണത്തിന് ഇരയായ ആളാണ് ഉണ്ണി. ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിക്കുന്നുണ്ടെന്നതായിരുന്നു വിമർശകരുടെ പ്രശ്നം. ഇതിന്, വ്യക്തമായ മറുപടി ഉണ്ണിയും സംവിധായകനും നൽകിയിരുന്നു. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാൽ എന്താണ് കുഴപ്പമെന്നും, സിനിമയുടെ ക്‌ളൈമാക്‌സിൽ നായകൻ ‘ശബരിമല’യ്ക്ക് പോകുന്നതിന് ഇപ്പോൾ എന്താണെന്നുമായിരുന്നു ഉണ്ണിയും സംവിധായകനും വിമർശകരോട് തിരിച്ച് ചോദിച്ചത്.

എന്നാൽ, വിമർശകർക്ക് ഏറ്റ അടുത്ത അടിയായിരുന്നു ഉണ്ണിയുടെ ‘മാളികപ്പുറം’ എന്ന സിനിമ. വിമർശനങ്ങളെയും വിവാദങ്ങളെയും വക വെയ്ക്കാതെ തന്റെ താൽപ്പര്യത്തിന് സിനിമയെടുക്കാൻ തനിക്ക് കഴിയുമെന്ന് ഉണ്ണി മുകുന്ദൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2022 ലെ ആദ്യത്തെ ഹിറ്റും (മേപ്പടിയാൻ) അവസാനത്തെ ഹിറ്റും (മാളികപ്പുറം) ഉണ്ണി മുകുന്ദന്റെ പേരിൽ തന്നെയാണുള്ളത്. ഇപ്പോഴിതാ, വിമർശകരുടെ വായടപ്പിക്കുന്ന ഒരു പരാമർശമാണ് ഉണ്ണി നടത്തിയിരിക്കുന്നത്.

ധന്യ വർമയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ദിവസവും രാവിലെ എഴുന്നേറ്റാൽ താൻ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ തലമുറ, രാവിലെ എഴുന്നേറ്റാൽ പല്ല് തേയ്ക്കുന്നതിന് മുൻപ് വാട്ട്സാപ്പും ഫേസ്ബുക്കും ആണ് ആദ്യം നോക്കുക, താങ്കൾ എന്താണ് ചെയ്യുന്നത് എന്ന് അവതാരകയായ ധന്യ ചോദിച്ചു. ഇതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ‘ഞങ്ങൾ ഒന്ന് രണ്ട് സുഹൃത്തുക്കൾ ഉണ്ട്, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ദൈവങ്ങളുടെ ഫോട്ടോ അയച്ച് കൊടുക്കും. ഇഷ്ട ദൈവം എന്നൊന്നും ഇല്ല. എല്ലാ ദൈവങ്ങളുടെയും ഫോട്ടോ അയച്ച് കൊടുക്കും’. അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button