വിവാഹത്തിന് ശേഷം സ്ത്രീകള്‍ വണ്ണം വയ്ക്കുമെന്ന് ചില പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്‍മാരിലും സംഭവിക്കും, ഇത്തരത്തില്‍ തടി വയ്ക്കുന്നതിന് ആണ്‍പെണ്‍ ഭേദമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് സംഭവിക്കാം. ഒരു പുതിയ ബന്ധം കാണം ഉണ്ടാകുന്ന സുരക്ഷിതത്വത്തിലോ സന്തോഷത്തിലോ ആകാം ഇങ്ങനെ സംഭവിക്കുന്നത്. സിംഗിള്‍ ആയി ജീവിക്കുന്നവരെക്കാള്‍ ദാമ്ബത്യ ജീവിതം നയിക്കുന്നവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. തടി കൂടാന്‍ ഇതും കാരണമാകാം.
തടി കൂടാതിരിക്കാന്‍ ആരോഗ്യകരമായ ഡയറ്റ് പാലിക്കുകയും കൃത്യമായി വ്യായാമത്തില്‍ ഏര്‍പ്പെടുകയോ വേണം.വിവാഹ ശേഷം സ്ത്രീ തടി വയ്ക്കുന്നതിന് പിന്നിഷ ലൈംഗിക ബന്ധം ആണെന്നുള്ള മിഥ്യാധാരണയും ആളുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. വിവാഹശേഷം മിക്കവാറും സ്ത്രീപുരുഷന്‍മാര്‍ തടി വയ്ക്കും എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ലൈംഗിക ബന്ധം അല്ല. വിവാഹ ശേഷം വരുന്ന പല മാറ്റങ്ങളും തടി വര്‍ദ്ധിക്കാന്‍ കാരണമാകാം.വിവാഹത്തിന് പിന്നാലെയുള്ള വിരുന്നുകളും പുറമെ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും കുറച്ചുകാലത്തേക്ക് പതിവായിരിക്കും.
ഇതില്‍ കൊഴുപ്പും നോണ്‍ വെജ് വിഭവങ്ങളും മധുരവുമെല്ലാം പതിവാണ്. ഇതെല്ലാം തടി വയ്പ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതം പലരും ഈ കാലയളവില്‍ ഡയറ്റും വ്യായാമ ശീലങ്ങളും മാറ്റി വയ്ക്കാറുമുണ്ട്. സ്ത്രീകളില്‍ പുതിയ വീടും പുതിയ അന്തരീക്ഷവും ചുറ്റുപാടുകളും സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും പലപ്പോഴും സ്‌ട്രെസ് ഉണ്ടാക്കുന്നു. സ്‌ട്രെസ് ചിലരില്‍ തടി കൂടുന്നതിന് കാരണമാകാം. ചിലരെ ഇത് ക്ഷീണിപ്പിക്കുകയും ചെയ്യും. വിവാഹ ശേഷമുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് ഗര്‍ഭ, പ്രസവ കാര്യങ്ങളും കാരണമാകാം.
Post Your Comments