Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സജീവന്‍ ഭാര്യയെ കൊന്നതിന് കാരണം ആ ഫോണ്‍കോള്‍

കാമുകനൊപ്പം അമ്മ ഒളിച്ചോടിയെന്നാണ് മക്കളെയുള്‍പ്പെടെയുള്ളവരെ ഇയാള്‍ വിശ്വസിപ്പിച്ചത്

കൊച്ചി: ഒന്നരവര്‍ഷം മുമ്പ് ഭാര്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാമുകനൊപ്പം അമ്മ ഒളിച്ചോടിയെന്നാണ് മക്കളെയുള്‍പ്പെടെയുള്ളവരെ ഇയാള്‍ വിശ്വസിപ്പിച്ചത്. പിന്നീട്, ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് പൊലീസിലും പരാതി നല്‍കുകയായിരുന്നു. വൈപ്പിന്‍ ദ്വീപിലെ വാച്ചാക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന എടവനക്കാട് കാട്ടുങ്ങല്‍ച്ചിറ അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ സജീവനാണ് (42) അറസ്റ്റിലായത്. നായരമ്പലം സ്വദേശി രമ്യയാണ്(38) കൊല്ലപ്പെട്ടത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രമ്യയുടെ അസ്ഥികള്‍ വാടകവീടിന്റെ വരാന്തയോട് ചേര്‍ന്നഭാഗത്ത് നിന്ന് കണ്ടെടുത്തു. രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവന്‍.

Read Also: വയോധികയോട് കൊടും ക്രൂരത : സ്വത്ത് തട്ടിയെടുക്കാന്‍ തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂരമായി മർദ്ദിച്ചു

2021 ആഗസ്റ്റ് 15ന് രാവിലെയായിരുന്നു കൊലപാതകമെന്ന് കരുതുന്നു. സജീവന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രമ്യയുടെ സഹോദരന്‍ 2022 ഫെബ്രുവരിയില്‍ ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തൊട്ടു പിന്നാലെയാണ് പരാതിയുമായി സജീവനുമെത്തിയത്. ഇയാളെ വിളിപ്പിച്ചപ്പോഴൊക്കെ പരസ്പരവിരുദ്ധ മറുപടിയാണ് നല്‍കിയത്. അന്വേഷണത്തില്‍ കാര്യമായ താത്പര്യം കാണിച്ചതുമില്ല. തുടര്‍ന്ന് ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. നരബലിക്കേസിന് പിന്നാലെ മിസിംഗ് കേസുകളില്‍ അന്വേഷണം മുറുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ അരുംകൊല വെളിപ്പെടുത്തി.

കൊല നടന്ന ദിവസം ഇവരുടെ രണ്ട് മക്കളും രമ്യയുടെ വീട്ടിലായിരുന്നു. അമ്മാവന് കൊവിഡ് ബാധിച്ചതിനാല്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു. തിരിച്ചെത്തിയ മക്കളോട് അമ്മയ്ക്ക് ബംഗളൂരുവില്‍ ജോലി കിട്ടിയെന്നും ട്രെയിനിംഗിനായി പോയയെന്നുമാണ് പറഞ്ഞത്. അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും കുട്ടികള്‍ വാശിപിടിച്ചതോടെ, രമ്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന നുണക്കഥ പറഞ്ഞുവിശ്വസിപ്പിച്ചു. അയല്‍വാസികളോട് രമ്യ വിദേശത്ത് പോയിരിക്കുകയാണെന്നാണ് പറഞ്ഞത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇതിന്റെ പേരില്‍ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വാച്ചാക്കലില്‍ വീടു വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. രമ്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പഞ്ചായത്ത് അംഗമെത്തിയിരുന്നെങ്കിലും സജീവന്‍ പട്ടിയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. പിന്നീട് സജീവനെക്കണ്ട് വിവരം തിരക്കിയപ്പോള്‍ രമ്യ വിദേശത്ത് പോയെന്ന മറുപടിയാണ് നല്‍കിയത്. പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി സഞ്ജന, എട്ടാം ക്‌ളാസുകാരന്‍ സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.

 

അതേസമയം, കൊലയ്ക്ക് വഴിവച്ചത് ഫോണ്‍വിളികളെ ചൊല്ലിയുള്ള തര്‍ക്കമെന്നാണ് സജീവന്റെ മൊഴി. സംഭവദിവസം രാവിലെ ജോലിക്കായി ഇറങ്ങിയ സജീവന്‍ ഉടന്‍ തിരികെയെത്തുമ്പോള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു രമ്യ. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാകുകയും കയറുകൊണ്ട് രമ്യയുടെ കുഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു. രാത്രിവരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പാതിരാത്രി വരാന്തയ്ക്ക് മുന്നില്‍ കുഴിയെടുത്ത് മറവുചെയ്തു. ഇതേ വീട്ടില്‍ തന്നെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ മക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button