Latest NewsNewsInternational

പാകിസ്ഥാന്‍ വന്‍ തകര്‍ച്ചയിലേയ്ക്ക്, ഭക്ഷ്യ ക്ഷാമം രൂക്ഷം: ഭക്ഷണ സാധനങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ ഡിമാന്‍ഡ്

 

ഇസ്ലാമബാദ്‌: പാകിസ്ഥാനില്‍ കടുത്ത ഗോതമ്പ് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി സമാറക് അചാക്സായി പറഞ്ഞു.

Read Also: അറിയുമോ കായംകുളത്തെ വിറപ്പിച്ച കൃഷ്ണപുരം യക്ഷിയുടെ കഥ? ഇപ്പോൾ യക്ഷി ഇവിടെയാണ്

പാകിസ്ഥാനിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ഗോതമ്പ് . നിലവില്‍ കടകളില്‍ നിന്ന് ലഭ്യമാകുന്ന ഗോതമ്പിന്റെ വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. കറാച്ചിയില്‍ ഒരു കിലോഗ്രാം ഗോതമ്പിന്റെ വില 140 മുതല്‍ 160 രൂപ വരെയാണ്.

അതേസമയം പഞ്ചാബ് പ്രവിശ്യയില്‍ ഗോതമ്പ് മില്ലുടമകള്‍ വിലയുയര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 160 രൂപയായാണ് ഇവിടെ വില.

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് ഗോതമ്പ് വില കുതിച്ചുയരുന്നത്. രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി, രൂപയുടെ ഇടിവ്, പണപ്പെരുപ്പം എന്നിവ രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കവും ഊര്‍ജപ്രതിസന്ധിയുമുണ്ടായത്. ഇത് സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. 2022ല്‍ വെള്ളപ്പൊക്കമുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ടുതന്നെ പാകിസ്ഥാന്റെ വിദേശ കരുതല്‍ശേഖരം ആറ് ബില്യണ്‍ ഡോളറിന്റെ താഴേക്ക് വന്നു. ഡിസംബറില്‍ ഇത് 5.5 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ശ്രീലങ്കയില്‍ രൂക്ഷമായ സ്ഥിതിവിശേഷം ഇതുപോലുള്ള സാഹചര്യത്തിലാണ് ഉണ്ടായത്. പാകിസ്ഥാന് ഇപ്പോള്‍ മൂന്നാഴ്ചക്കാലത്തെ ഇറക്കുമതിക്ക് ആവശ്യമായ പണമേ കരുതല്‍ശേഖരത്തില്‍ ഉള്ളൂ. വിദേശകടത്തിന്റെ തിരിച്ചടവ്, അത്യാവശ്യ മരുന്നുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഇറക്കുമതി തുടങ്ങിയവയെല്ലാം അവതാളത്തിലാകാന്‍ പോകുന്നു എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button