പുതുതായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന ജീവനക്കാരുടെ ഓഫർ ലെറ്ററുകൾ പിൻവലിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. പിരിച്ചുവിടൽ നടപടികൾ നടക്കുന്നതിന് പിന്നാലെയാണ് മെറ്റ ജോബ് ഓഫറുകളും പിൻവലിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിലെ ഓഫീസിലേക്ക് നിയമനം നടത്താൻ അയച്ച ഓഫർ ലെറ്ററുകളാണ് പിൻവലിച്ചിരിക്കുന്നത്. ഇവരോട് ഫെബ്രുവരിയിലാണ് ജോലിയിൽ പ്രവേശിക്കാൻ മെറ്റ നിർദ്ദേശിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയാണ് കമ്പനി നേരിടുന്നത്. ഡിജിറ്റൽ വ്യവസായ മേഖലകളിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് ജോബ് ഓഫറുകൾ പിൻവലിച്ചിരിക്കുന്നത്. അതേസമയം, ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഒരു ഓഫീസ് അടച്ചിടാനും പദ്ധതിയിടുന്നുണ്ട്.
Also Read: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടലാണ് 2022- ൽ മെറ്റ നടത്തിയത്. കഴിഞ്ഞ വർഷം ഏകദേശം 50 ശതമാനത്തോളം ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. വരുമാനം നഷ്ടം സംഭവിച്ചതോടെ ഒട്ടനവധി ആഗോള ഭീമന്മാർ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.
Post Your Comments