ഡല്‍ഹി: ഋതുമതികളായ മുസ്ലിം പെണ്‍കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
സീനിയര്‍ അഡ്വക്കേറ്റ് രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. പുതിയ ഉത്തരവ് ഉണ്ടാവുന്നതു വരെ ഹൈക്കോടതി വിധി മറ്റു കേസുകള്‍ക്ക് ആധാരമാക്കരുതെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്നും പതിനാലും പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിനെ വ്യക്തിനിയമം വച്ച് സാധൂകരിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കുറ്റത്തിന് പ്രതിരോധം തീര്‍ക്കാന്‍ വ്യക്തിനിയമത്തെ ഉപയോഗപ്പെടുത്താനാവില്ലെന്ന് മേത്ത പറഞ്ഞു.
Post Your Comments