ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതും ആരുടേയും കരളലിയിപ്പിക്കുന്നതുമാണ്. ഒരു നഗരം മുഴുവൻ മുങ്ങിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. അതിവേഗം ഭൂമി ഇടിയുന്നതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് താഴ്ന്നത് 5.3 സെന്റിമീറ്ററാണ്. അതിഭീകരമായ ശബ്ദത്തോടെയാണ് കെട്ടിടങ്ങൾ തകർന്നു വീഴുന്നത്, ഭൂമി വിണ്ടുകീറുന്നത്, വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ച് കയറുന്നത്.
മുൻ മാസങ്ങളിൽ മുങ്ങൽ നിരക്ക് വളരെ കുറവായിരുന്നുവെന്നും ബഹിരാകാശ ഏജൻസി കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് 9 സെന്റീമീറ്റർ താഴ്ന്നിരുന്നു. എന്നാൽ, ഇത് ആദ്യമായിട്ടാണ് അതിവേഗം നഗരം താഴുന്നത്. ബദരീനാഥ് പോലെയുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടമായി അറിയപ്പെടുന്ന മുങ്ങുന്ന ക്ഷേത്ര നഗരം, കെട്ടിടങ്ങളിലും റോഡുകളിലും വൻ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്ന ഒരു ദുരന്തത്തിന്റെ വക്കിലാണ്. സാറ്റലൈറ്റ് സർവേയിൽ 4000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നഗരത്തിലെ വീടുകൾ ശൂന്യമായി.
മഴമുന്നറിയിപ്പിന്റെ ഭീതിയില്‍ കൂടിയാണ് ഇന്ന് ജോഷിമഠ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കെട്ടിടങ്ങളുടെ വിള്ളല്‍ വലുതായത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്ന മലാരി ഇന്‍ ഹോട്ടല്‍ അടക്കം പൊളിച്ചു മാറ്റുന്നത് ഇന്ന് പുനരാരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും. ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ജോഷിമഠിലെ താമസക്കാരിൽ 60 ഓളം കുടുംബങ്ങൾ പട്ടണത്തിലെ വീടുകളിലും റോഡുകളിലും വിള്ളലുകൾ കണ്ടതിനെത്തുടർന്ന് പരിഭ്രാന്തരായി മറ്റ് നാടുകളിലേക്ക് പലായനം ചെയ്തതോടെയാണ് നഗരത്തിലെ ‘വിള്ളൽ’ വാർത്തകളിൽ ഇടംപിടിച്ചത്.
ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പുറമെ 678 വീടുകൾ അപകടാവസ്ഥയിലാണുള്ളത്. മേഖലയിലെ ആസൂത്രിതമല്ലാത്തതും താറുമാറായതുമായ അടിസ്ഥാന സൗകര്യ പദ്ധതികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് താമസക്കാരും വിദഗ്ധരും കുറ്റപ്പെടുത്തുന്നു.
Post Your Comments