വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയി മടങ്ങുന്നതിനിടയിൽ അവശനായി കണ്ട മത്സ്യ തൊഴിലാളി മരിച്ചു. വലിയതുറ കുഴിവിളാകത്തു വീട്ടിൽ ജിൻഡസ് (54) ആണ് മരിച്ചത്.
Read Also : സാംസംഗ് ഗാലക്സി എസ്23 സീരീസിന്റെ പ്രീ- ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു
ബുധനാഴ്ച വൈകുന്നേരം ആണ് വലിയതുറ സ്വദേശികളായ സുനിൽ, സുരേഷ് മോഹനൻ എന്നിവർക്കൊപ്പം ജിൻഡസ് കടലിൽ പോയത്. തുടർന്ന്, ഇന്നലെ പുലർച്ചെ മടക്കയാത്രക്കിടെ ജീൻഡസ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന്, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു.
Read Also : എറണാകുളത്ത് പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന്
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സെലിൻ, മക്കൾ: ക്ലിന്റൺ, ടീന, അനീഷ്. കോസ്റ്റൽ പൊലീസ് കേസെടുത്തു.
Post Your Comments