UAELatest NewsNewsInternationalGulf

ലോകത്തെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്

ദുബായ്: ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. 2025 ൽ മസ്ജിദിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

Read Also: സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് ഞാനല്ല: ആ സ്ത്രീ സ്വയം മൂത്രമൊഴിച്ചതെന്ന് അറസ്റ്റിലായ ശങ്കർ മിശ്ര

2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ 600 പേർക്ക് നമസ്‌കരിക്കാനാകും. ഈ വർഷം ഒക്ടോബറിൽ മസ്ജിദിന്റെ നിർമാണം ആരംഭിക്കും. അടുത്ത വർഷം മൂന്ന് തൊഴിലാളികൾ റോബോട്ടിക് പ്രിന്റർ പ്രവർത്തിപ്പിക്കും.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് (ഐഎസിഎഡി) നാല് മാസത്തിനുള്ളിൽ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഘടന നിർമ്മിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button