Latest NewsKeralaNews

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം: സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി, ചാനലുകൾക്ക് കനത്ത പിഴ ഈടാക്കണമെന്നും നിർദ്ദേശം

വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്.

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. കോവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികൾ മറികടക്കാനും സർക്കാർ അടിയന്തിര നടപടികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഈ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read Also: ട്വിറ്റർ വീണ്ടും പ്രതിസന്ധിയിൽ, ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശിച്ച് ഇലോൺ മസ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button