KeralaLatest NewsNewsBusiness

കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം

ഏകദേശം 14,000 ജീവനക്കാർ മാത്രമാണ് കേരള സർക്കിളിന് കീഴിൽ ജോലി ചെയ്യുന്നത്

കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് മാസങ്ങൾ കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഏകദേശം 14,000 ജീവനക്കാർ മാത്രമാണ് കേരള സർക്കിളിന് കീഴിൽ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ അഭാവം ബാങ്കിന്റെ ചില മേഖലയിലുള്ള പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മറ്റ് സർക്കിളുകളെ അപേക്ഷിച്ച്, വിദ്യാഭ്യാസ വായ്പകൾ, ഭവന വായ്പകൾ, സ്വർണപ്പണയ വായ്പകൾ തുടങ്ങിയ മേഖലകളിൽ നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല. കൂടാതെ, കാർഷിക വായ്പയുടെ കാര്യത്തിലും കേരളം പുറകിലാണ്. ഈ കാരണങ്ങൾ കൊണ്ട് കേരള സർക്കിളിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ എസ്ബിഐക്ക് കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന മൂന്ന് മാസം ഈ മേഖലകളിലെ ഉന്നമനത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണ് എസ്ബിഐ നടത്തുക. അതേസമയം, കേരളത്തിൽ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഇവയും എസ്ബിഐയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്.

Also Read: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button