മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണമെന്നാണ് ജാഫർ പറയുന്നത്. കാര്യമായി ബാറ്റ് ചെയ്യാന്‍ കഴിയാത്ത നാല് ബൗളര്‍മാര്‍ ഒരു ആശങ്കയാണെന്നും ജാഫര്‍ പറയുന്നു.
‘മുഹമ്മദ് ഷമി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാൻ എത്തുന്നത് എന്നെ സംബന്ധിച്ച് ഒരു ആശങ്ക തന്നെയാണ്. ഇന്ത്യ 370 റണ്‍സ് നേടിയെങ്കിലും അവസാന മൂന്ന് ഓവറില്‍ ഷമിയും സിറാജും ചേര്‍ന്ന് 17 റണ്‍സേ നേടിയുള്ളൂ. ഇത് പരിഗണിക്കേണ്ട ഒരു വിഷയം തന്നെയാണ്’.
‘പ്രത്യേകിച്ച് സ്കോര്‍ പിന്തുടരുന്ന ഘട്ടങ്ങളില്‍ തുടക്കത്തില്‍ വിക്കറ്റ് വീഴുകയും 8-10 റണ്‍സ് ഒരോവറില്‍ ശരാശരി വേണ്ടിവരുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍. ഷമിയാണ് എട്ടാമത് ഇറങ്ങുന്നത് എങ്കില്‍ എങ്ങനെയാണ് ഇത്തര സാഹചര്യങ്ങളില്‍ ഇന്ത്യ സ്കോര്‍ പിന്തുടരുക’.
‘രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും പേസ് ഓള്‍റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും വരുന്നതിനൊപ്പം ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറിനെയോ ഷര്‍ദ്ദുല്‍ താക്കൂറിനേയോ കളിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ഏഴാം നമ്പറിന് ശേഷം നിലവില്‍ ബാറ്റര്‍മാര്‍ ആരുമില്ല’.
‘140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മൂന്ന് പേസര്‍മാര്‍ ബൗളിംഗ് കാഴ്‌ചപ്പാട് വച്ച് നോക്കിയാല്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഒരു ലെഗ് സ്‌പിന്നറും ടീമിലുണ്ട്. എന്നാല്‍, നാല് ബൗളര്‍മാര്‍ക്ക് ബാറ്റിംഗ് വശമില്ല എന്നത് ആശങ്ക തന്നെയാണ്’ ജാഫര്‍ പറഞ്ഞു.
Post Your Comments