KottayamKeralaNattuvarthaLatest NewsNews

മ​ദ്യ​പാ​ന​ത്തെത്തുട​ര്‍​ന്ന് വ​ഴ​ക്ക്,​ ഒടു​വി​ല്‍ ബ​ന്ധു​വി​നെ കു​ത്തിപ്പ​രി​ക്കേ​ല്‍​പ്പി​ച്ചു : ഒരാൾ പിടിയിൽ

പാ​ലാ മീ​ന​ച്ചി​ല്‍ ക​ണ്ണാ​ടി​യു​റു​മ്പ് ഭാ​ഗ​ത്ത് പാ​ലം​പു​ര​യി​ട​ത്തി​ല്‍ വാ​സു​ദേ​വ​നെ(75)​യാ​ണ് പൊലീസ് പിടികൂടിയത്

പാ​ലാ: മ​ദ്യ​പാ​ന​ത്തെത്തുട​ര്‍​ന്നു​ണ്ടാ​യ വ​ഴ​ക്കി​നൊടു​വി​ല്‍ ബ​ന്ധു​വി​നെ കു​ത്തിപ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റിൽ. പാ​ലാ മീ​ന​ച്ചി​ല്‍ ക​ണ്ണാ​ടി​യു​റു​മ്പ് ഭാ​ഗ​ത്ത് പാ​ലം​പു​ര​യി​ട​ത്തി​ല്‍ വാ​സു​ദേ​വ​നെ(75)​യാ​ണ് പൊലീസ് പിടികൂടിയത്. പാ​ലാ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​ർ‌ കു​​ത്തി​ത്തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ത്താ​​ന്‍ ശ്ര​​മം : ര​ണ്ടു​പേ​ര്‍ പിടിയില്‍

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ ബ​ന്ധു​വാ​യ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് കു​ത്തി​പ്പ​രി​ക്കേല്‍​പ്പി​ച്ച​ത്. ഇ​രു​വ​രും രാ​ത്രി​യി​ല്‍ മ​ദ്യ​പി​ക്കു​ക​യും തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു ത​ര്‍​ക്ക​ത്തി​ല്‍ വാ​സു​ദേ​വ​ന്‍ ക​ത്തി​കൊ​ണ്ട് സു​രേ​ഷി​നെ കു​ത്തു​ക​യുമാ​യി​രു​ന്നു. പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button