Latest NewsNewsIndia

മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read Also: കേരളം കണ്ട സാമൂഹിക പ്രശ്നമായി ‘ശബരിമല യുവതി പ്രവേശനം’ സാധ്യമാക്കിപ്പോൾ നേരിട്ട പ്രതിസന്ധികൾ പുസ്തകമാക്കുന്നു: കനകദുർഗ്ഗ

വാജ്‌പേയ് മന്ത്രിസഭയിൽ വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1974-ൽ ജബൽപുരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർഥിയായിട്ടാണ് അദ്ദേഹത്തിന്റെ പൊതുരംഗപ്രവേശനം. 1974-ൽ ജബൽപുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി. 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.

Read Also: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button