ഹിമയുഗ കാലത്ത് ഭൂമിക്ക് സമീപത്ത് കൂടി സഞ്ചരിച്ച ഉൽക്കയെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഭൂമിയിൽ നിന്ന് കാണാൻ അവസരം. ജനുവരി 12- നാണ് ഈ ഉൽക്ക സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഉൽക്കയെ ഭൂമിക്ക് സമീപം തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമെന്നാണ് വാനനിരീക്ഷകരുടെ വിലയിരുത്തൽ. സൂര്യന്റെ 16 കോടി കിലോമീറ്റർ അടുത്ത് വരെയാണ് C/2022 E3 (ZTF) എന്ന പേര് നൽകിയിരിക്കുന്ന ഉൽക്ക എത്തുക.
ആദ്യ ഘട്ടത്തിൽ സൂര്യനെയാണ് വലം വെക്കുക. ഈ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഉൽക്കയെ നിരീക്ഷിക്കാൻ സാധിക്കില്ല. അതിന് ദൂരദർശനികളുടെ സഹായം ആവശ്യമാണ്. സൂര്യനെ വലം വച്ച ശേഷം, പിന്നീടുള്ള ദിവസങ്ങളിൽ ഭൂമിയിൽ നിന്ന് 4.2 കോടി കിലോമീറ്റർ അകലെയാണ് ഉൽക്ക സഞ്ചരിക്കുക. ഈ വേളയിൽ ഭൂമിയിൽ നിന്നും ഉൽക്കയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അരലക്ഷം വർഷങ്ങൾ കൂടുമ്പോഴാണ് ഈ ഉൽക്ക സൂര്യനു ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കുന്നത്.
Also Read: മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും: ഗരുഡപുരാണത്തിലെ സൂചനകൾ
ഫെബ്രുവരി രണ്ടിനാണ് ഭൂമിയോട് ഏറ്റവും അടുത്ത് ഉൽക്ക എത്തുക. ഈ ദിവസങ്ങളിൽ പരമാവധി തെളിച്ചത്തോടുകൂടി കാണാനാകും. ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർധഗോളത്തിലെ രാജ്യങ്ങളിലുള്ളവർക്ക് പുലർച്ചെയായിരിക്കും ഉൽക്ക ദൃശ്യമാകുക. അതേസമയം, ദക്ഷിണാർധഗോളത്തിലെ രാജ്യങ്ങളിലുള്ളവർക്ക് രാത്രിയിലായിരിക്കും
ഉൽക്കയെ കാണാനാവുക.
Post Your Comments