കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ ഒരു കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു.
Read Also : സിപിഎം നേതാവ് ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം : ഇഡിക്ക് പരാതി നല്കി മൂന്ന് സിപിഎം പ്രവര്‍ത്തകര്‍
അതേസമയം, കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂരില്‍ പക്ഷികളെ കൊന്നൊടുക്കൽ ദൗത്യം പൂർത്തിയായി. കോഴി, താറാവ് എന്നിവയടക്കം 3582 പക്ഷികളെയാണ് രണ്ട് ദിവസങ്ങളിലായി കൊന്ന് കത്തിച്ചത്. ഇതിൽ 2326 കോഴികളും 1012 താറാവുകളുമുണ്ട്. ഇതിന് പുറമെ 244 മറ്റു വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കി. കേന്ദ്ര മാനദണ്ഡപ്രകാരമായിരുന്നു നടപടികൾ.
693 കോഴിമുട്ടയും 344.75 കിലോ തീറ്റയും കത്തിച്ച് നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. 50 കോഴികളുള്ള ഒരു ഫാമാണ് പ്രദേശത്തുണ്ടായിരുന്നത്. പുറമെ വീടിനോട് ചേർന്ന് വളർത്തിയ 1500 കോഴികളും. ഇതെല്ലാം ഉൾപ്പെടെയാണ് 2326 കോഴികൾ. ക്ലോറോഫോം ഉപയോഗിച്ച് ശാസ്ത്രീയമായാണ് പക്ഷികളെ കൊന്നത്.
ശേഷം ഇവയെല്ലാം പെരുങ്ങുഴിക്ക് സമീപം കായൽതീരത്തെ പുറമ്പോക്ക് ഭൂമിൽ എത്തിച്ച് കുഴിയെടുത്ത് കത്തിച്ചു. മുട്ടയും കാലിത്തീറ്റയും ഇവിടെയെത്തിച്ച് കത്തിച്ചു. ശേഷം മണ്ണിട്ട് മൂടുകയും അതിന് മുകളിൽ മണ്ണ് പുറത്ത് കാണാത്തവിധം കുമ്മായം മൂടുകയും ചെയ്തു.
Post Your Comments