Latest NewsNewsIndia

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയുടെ കഴുത്തിലണിയിക്കാന്‍ മാലയുമായി ഓടിയെത്തി യുവാവ്

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ വന്‍ സുരക്ഷാ വീഴ്ച, പൂമാലയുമായി ഓടിയെത്തിയ യുവാവ് മാല പ്രധാനമന്ത്രിയുടെ കൈകളില്‍ ഏല്‍പ്പിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് 15 വയസ് തോന്നിക്കുന്ന ഒരു കൗമാരക്കാരന്‍ മാലയുമായി ഓടിയെത്തി. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റുകയായിരുന്നു.

Read Also: പണം അയക്കാൻ പ്രവാസി ഇന്ത്യക്കാർ ഇനി കഷ്ടപ്പെടേണ്ട, യുപിഐ മുഖാന്തരം പേയ്മെന്റുകൾ നടത്താൻ അവസരം

ഹുബ്ബാലിയില്‍ 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സംഭവം.

ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുതെത്തി. ഉടന്‍തന്നെ അപകടം മണത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റി. അപ്പോഴേയ്ക്കും ഇയാള്‍ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേല്‍പ്പിച്ചിരുന്നു. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റില്‍ വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button