Latest NewsUAENewsInternationalGulf

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് രാജ്യവ്യാപകമായി വിലക്കേർപ്പെടുത്താൻ യുഎഇ. 2024 ജനുവരി 1 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇത്തരം ബാഗുകളുടെ നിർമ്മാണം, വിതരണം, ഉപയോഗം തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാകും.

Read Also: പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അതേസമയം, 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുഴുവൻ പ്ലാസ്റ്റിക് ഉപകരണങ്ങൾക്കും യുഎഇയിൽ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും. പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് അടപ്പുകൾ, പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിട്ടുള്ള കത്തി, സ്പൂൺ മുതലായ ഉപകരണങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഭക്ഷണം നിറയ്ക്കുന്നതിനുള്ള പാത്രങ്ങൾ തുടങ്ങിയവയെല്ലാം നിരോധിക്കും. മലിനീകരണം നിയന്ത്രിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നടപടി.

യുഎഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമുള്ള, റോളുകളിൽ വരുന്ന വളരെ നേർമ്മയേറിയ ബാഗുകളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതും, മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തശേഷം വീണ്ടും കയറ്റുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾക്കും വിലക്ക് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.

Read Also: ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button