MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്തെ കണ്ണീരിലാഴ്ത്തി സ്കൂൾ ബസ് അപകടം : ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു

ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമ എന്ന വിദ്യാ‍ർത്ഥിനിയാണ് മരിച്ചത്

മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിനി മരിച്ചു. ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമ എന്ന വിദ്യാ‍ർത്ഥിനിയാണ് മരിച്ചത്.

നോവൽ ഇന്റർനാഷാണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ബൈക്കിലേക്ക് വീണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ആണ് മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തിയത്. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button