
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ ആണ് സംഭവം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ആണ് മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തിയത്. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.
Read Also : മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ
എന്നാൽ, ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ അടക്കം ഏഴ് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments