Latest NewsNewsInternationalGulfQatar

സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം: മെട്രാഷ് 2 ആപ്പിൽ പുതിയ ഫീച്ചറുകൾ

ദോഹ: സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇനി മുതൽ മെട്രാഷ് 2 ആപ്പിലൂടെ പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ സേവനം ലഭിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. സേവനത്തിനായി മെട്രാഷ് 2 ആപ്പിൽ പ്രവേശിച്ച് ഹോം പേജിലെ ജനറൽ സർവീസ് തിരഞ്ഞെടുക്കണം.

Read Also: ഇടപാടുകാരെ വീഴ്ത്തിയത് ജീന, കാര്യങ്ങൾ ഡീൽ ചെയ്യാൻ പ്രത്യേക കഴിവ്: അര്‍ബന്‍ നിധി തട്ടിപ്പിന്റെ ചുരളഴിക്കാൻ പോലീസ്

എസ്റ്റാബ്ലിഷ്മെന്റ് സർവീസ് തിരഞ്ഞെടുത്ത് അപ്ഡേറ്റ്/റിന്യൂ എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പുതുക്കൽ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാനായി 6 ഓപ്ഷനുകൾ കാണാം. സ്ഥാപനത്തിന്റെ പൊതു വിവരങ്ങൾ, മേൽവിലാസം, ഉടമസ്ഥന്റെ വിവരങ്ങൾ, അംഗീകൃത വ്യക്തിയുടെ വിവരങ്ങൾ, പ്രവർത്തനങ്ങൾ, ലൈസൻസ് തുടങ്ങിയ ഓപ്ഷനുകളാണ് കാണാൻ കഴിയുന്നത്.

Read Also: മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button