Latest NewsIndiaNewsCrime

വീണ്ടും നരബലി!! ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി: മൂന്നു പേർ പിടിയിൽ

കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി

വീണ്ടും നരബലി. സ്വത്ത് സമ്പാദിക്കാനായി ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപിയിൽ കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ന നരബലി വിവരം പുറത്തു വന്നത്.

read also: മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം

ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സെയ്‌ലി ഗ്രാമത്തിൽ നിന്ന് ഒമ്പത് വയസ്സുകാരനെ കാണാതായത് കഴിഞ്ഞ ഡിസംബർ 29 നാണ്. 30 കിലോ മീറ്റർ അകലെയുള്ള വാപിയിൽ നിന്ന് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളുടെ സഹായത്തോടെ സ്വത്ത് സമ്പാദിക്കാനായി നരബലി നടത്തുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button