Latest NewsKeralaNews

മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്; 10,000 കണക്കിന് ഭക്തർ എരുമേലിയിലെത്തും

എരുമേലി: മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലി പേട്ടതുള്ളൽ ഇന്ന്. 10,000 കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന്‌ എരുമേലിയിലെത്തും

രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. നൈനാർ മസ്ജിദിൽ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെയും കണ്ടാണ് പേട്ട തുള്ളുന്നത്.

അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം. വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മസ്ജിദിൽ കയറാതെ പള്ളിയെ വണങ്ങി ആദരവർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button