ThiruvananthapuramNattuvarthaLatest NewsKeralaNews

ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സിപിഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറുമായ എ ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്നും മന്ത്രി സജി ചെറിയാൻ. കമ്യൂണിസ്റ്റ് പ്രവർത്തകർ തെറ്റായ രീതിയിൽ നീങ്ങിയാൽ പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോറി വാടകയ്ക്ക് നൽകിയ ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും നോർത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ഷാനവാസ്. കേസിലെ മുഖ്യപ്രതി ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് ഇരുവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തനിക്ക് ലഹരിക്കടത്തുമായി ബന്ധമില്ലെന്നും താൻ തെറ്റ് ചെയ്തതായി തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്നും ഷാനവാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നും വാഹനം വാടകക്ക് കൊടുത്ത കരാറിന്റെ രേഖകൾ താൻ തന്നെയാണ് പുറത്തുവിട്ടതെന്നും ഷാനവാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button