UAELatest NewsNewsInternationalGulf

അൽ മരിയ ഐലന്റിലേക്കുള്ള ഒരു പാലം ഫെബ്രുവരി 1 വരെ അടച്ചിടും: അറിയിപ്പുമായി ഐടിസി

അബുദാബി: അബുദാബിയെയും അൽ മരിയ ദ്വീപിനേയും ബന്ധിപ്പിക്കുന്ന പാലം താത്ക്കാലികമായി അടച്ചിടും. 2023 ജനുവരി 11 മുതൽ ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 5 മണിവരെയാണ് പാലം അടച്ചിടുന്നത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ (ഇലക്ട്ര സ്ട്രീറ്റ്) നിന്ന് അൽ മരിയ ഐലന്റിലേക്കുള്ള പാതയിലുള്ള പാലമാണ് അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ

അബുദാബിയിൽ നിന്ന് അൽ മരിയ ദ്വീപിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനായി ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ്, അൽ റീം സ്ട്രീറ്റ്, അൽ ഫലാഹ് സ്ട്രീറ്റ് എന്നീ മൂന്ന് പാലങ്ങൾ ഉപയോഗപ്പെടുത്താം.

Read Also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button