പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി വിവോ ആരാധകരുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഉള്ളതും, പ്രീമിയം മോഡലിൽ ഉള്ളതുമായ ഒട്ടനവധി ഹാൻഡ്സൈറ്റുകൾ വിവോ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വിവോ പുറത്തിറക്കിയ 5ജി പിന്തുണയുള്ള ഹാൻഡ്സെറ്റാണ് വിവോ എക്സ്80 പ്രോ 5ജി. ഈ മോഡലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3,200 × 1,440 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം യോഗം ചേർന്നു: അവാർഡ് പ്രഖ്യാപിച്ചു
50 മെഗാപിക്സൽ, 48 മെഗാപിക്സൽ, 12 മെഗാപിക്സൽ, 8 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫോട്ടോഗ്രാഫിക്ക് പ്രധാനം നൽകുന്നവർക്ക് വിവോ എക്സ്80 പ്രോ 5ജി മികച്ച ഓപ്ഷനാണ്. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ വിവോ എക്സ്80 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില 82,999 രൂപയാണ്.
Post Your Comments