കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണവുമായി കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘം. കലോത്സവ സ്വാഗതഗാനം കഴിഞ്ഞ ഉടന്‍ വന്ന് അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി മുഹമ്മദ് റിയാസെന്നും എന്നാൽ, സംഭവം വിവാദമായപ്പോള്‍ അദ്ദേഹം തള്ളിപ്പറയുകയായിരുന്നുവെന്നും മാത കാലാസംഘം ഡയറക്ടര്‍ കനകലാല്‍ ആരോപിച്ചു.
കലോത്സവത്തിലെ സ്വാഗത ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അസംബന്ധമാണെന്നും കലാസംഘത്തിന് രാഷ്‌ട്രീയ ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും കനകലാല്‍ വ്യക്തമാക്കി.
സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്നും സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വാഗത ഗാനത്തില്‍ തീവ്രവാദിയായി എത്തിയ കഥാപാത്രം അറബി വേഷം ധരിച്ചെത്തിയതിനെതിരെ മുസ്ലീം ലീഗ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Post Your Comments